
ന്യൂഡല്‍ഹി: ടിപ്പറുകളില്‍ ചരക്ക് വയ്ക്കുന്ന ലോഡ് കാര്യേജ് മുകളില്‍ നിന്ന് പൂര്‍ണമായി അടയ്ക്കാവുന്ന യന്ത്രവല്‍കൃത കവറിങ് സംവിധാനം നിര്‍ബന്ധമാക്കികേന്ദ്രഗതാഗതമന്ത്രാലയം. ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടിപ്പറുകള്‍ക്കും ഇത് നിര്‍ബന്ധമാക്കി കേന്ദ്രഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ലോഡ് കാര്യേജ് പൂര്‍ണമായി അടയ്ക്കണം.ഇതിന്റെ പ്രധാന ലക്ഷ്യം ടിപ്പറുകളില്‍ നിന്നുള്ള വസ്തുക്കള്‍ പുറത്തേക്ക് വീണ് അപകടം ഉണ്ടാകുന്നതും പൊടിപടരുന്നതും തടയുക എന്നതാണ്.
യാത്രയ്ക്കിടെ ലോഡ് കാര്യേജ് തുറന്നുകിടന്നാല്‍ ഡ്രൈവര്‍ക്ക് അറിയിപ്പ് നല്‍കുന്ന സംവിധാനം വേണം. നിര്‍ദിഷ്ട കവറിങ് സംവിധാനം ഇലക്ട്രോ – മെക്കാനിക്കല്‍ അല്ലെങ്കില്‍ ഹൈഡ്രോളിക് രീതിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കണം.




