
കൊച്ചി: സര്‍ക്കാര്‍ ആരോഗ്യ മേഖലയെ സ്വകാര്യ മേഖലയ്‌ക്കൊപ്പം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സ്റ്റാഫ് പാറ്റേണ്‍ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കുമെന്നും അദ്ദേഹം ഇതിലൂടെ സാധാരണക്കാരായ രോഗികള്‍ക്ക് മികച്ച ചികിത്സയും സംരക്ഷണവും ഉറപ്പാക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. .രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കുമെന്ന് പറഞ്ഞ അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 150 കിടക്കകള്‍ കൂടി സജീകരിക്കാന്‍ സംവിധാനം ഒരുക്കിയെന്നും വ്യക്തമാക്കി, മറ്റുള്ള ആശുപത്രികളും കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ പോലെയുള്ള സാഹചര്യങ്ങളില്‍ ഷോ കാണിച്ചിട്ട് കാര്യമില്ലെന്നും അത് നേരിടാനാണ് നോക്കേണ്ടതെന്നും നിപ ഒരാള്‍ക്ക് പോലും പകരാതെ നോക്കിയത് ഡോക്ടര്‍മാരുടെയും ആരോഗ്യ സംവിധാനങ്ങളുടെയും നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.




