KERALAlocaltop news

ആളൊഴിഞ്ഞ വീടുകള്‍ കുത്തിത്തുറന്ന്  മോഷണം നടത്തുന്ന എരുമ സിദ്ധിഖ് പിടിയില്‍

താമരശേരി:  ആളൊഴിഞ്ഞ വീടുകള്‍ കുത്തിത്തുറന്ന്  മോഷണം നടത്തുന്നയാള്‍ പിടിയില്‍. തമിഴ്‌നാട്, ഗൂഡല്ലൂര്‍, ദേവര്‍ഷോല, മാങ്ങാടന്‍ വീട്ടില്‍ സാധിക്കലി എന്ന എരുമ സിദ്ദിഖ്(33)നെയാണ് കോഴിക്കോട് റൂറല്‍ എസ്പി  ഡോ.എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. താമരശേരി, കോടഞ്ചേരി ഭാഗങ്ങളില്‍ ഒരു വര്‍ഷമായി ആളില്ലാത്ത നിരവധി വീടുകളില്‍ കവര്‍ച്ച നടത്തിവരവെയാണ് കോട്ടക്കല്‍ വെച്ച് താമരശേരി ക്രൈം സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. കോടഞ്ചേരിയില്‍ വാട്ടര്‍ സര്‍വീസ് സെന്ററില്‍ മൂന്ന്മാസം മുമ്പ്‌വരെ ജോലി ചെയ്തിരുന്ന ഇയാള്‍ രാത്രിയില്‍ ബൈക്കില്‍ കറങ്ങി പൂട്ടിയിട്ടതും  ലൈറ്റില്ലാത്തതുമായ വീടുകള്‍ കണ്ടുവെച്ച് കളവ് നടത്തുകയാണ് പതിവ്. ക്രിസ്തുമസ്  ദിവസം വീട് പൂട്ടി വയനാട്ടില്‍ പോയ കൂടത്തായി സ്വദേശിയുടെ വീട്ടില്‍ 26 ന് രാത്രി വീടിന്റെ സ്റ്റെയര്‍ കേസ് റൂമിന്റെ വാതില്‍ കമ്പിപ്പാര കൊണ്ട് പൊളിച്ച് അകത്തു കടന്ന് ഷോകേസില്‍ സൂക്ഷിച്ച 20 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയായിരുന്നു. അടുത്തുള്ള തൃക്കരിമണ്ണ ക്ഷേത്രത്തിലെ ഉത്സവ ദിവസം വീടുകളില്‍ ആളുണ്ടാവില്ലെന്ന് മനസിലാക്കിയ പ്രതി വൈകുന്നേരം ഗൂഡല്ലൂരില്‍ നിന്നും ബൈക്കില്‍ താമരശേരിയിലെത്തി അമ്പലത്തിന്റെ പരിസരങ്ങളില്‍ കറങ്ങി നടന്നാണ് ആളില്ലാത്ത വീട് കണ്ടു വച്ചത്. കവര്‍ച്ചക്ക് ശേഷം കോട്ടക്കലുള്ള രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് പോയ പ്രതി മഞ്ചേരിയിലും കോട്ടക്കലും ഉള്ള രണ്ട് ജ്വല്ലറി കളിലായി അഞ്ച് പവന്‍ സ്വര്‍ണം വില്‍പ്പന നടത്തി ലഭിച്ച ഒന്നര ലക്ഷം രൂപക്ക് മൊബൈല്‍ ഫോണും സ്‌കൂട്ടറും വാങ്ങി. കളവു നടത്തിയതില്‍ പതിനഞ്ചര പവന്‍ പ്രതിയുടെ ഭാര്യവീട്ടില്‍ നിന്നും കണ്ടെടുത്തു. അടുത്തകാലത്തു താമരശേരി നടന്ന പത്തോളം  കളവുകള്‍ പ്രതി നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ താമരശേരി മുക്കം റോഡില്‍ ആളില്ലാത്ത് വീട്ടില്‍ നിന്നും സ്വര്‍ണവും മൊബൈല്‍ ഫോണും ടാബും താമരശേരി അമ്പലമുക്കിലെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും 12500/രൂപയും താമരശേരി ചുങ്കത്തുള്ള വീട്ടില്‍ നിന്നും 47,000/രൂപയും, മറ്റൊരു വീട്ടില്‍ നിന്നും സര്‍ണ്ണവും, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ക്യാമറ, എന്നിവയും, കൂടാതെ കോടഞ്ചേരി രണ്ടു വീട്ടുകളില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ച്ച നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്. മറ്റു വീടുകളില്‍ കവര്‍ച്ചാശ്രമം നടത്തിയതയും തെളിഞ്ഞിട്ടുണ്ട്. കവര്‍ച്ച നടത്തിയ സ്വര്‍ണ്ണം വില്പന നടത്തിയ ശേഷം ഗൂഢല്ലൂരിലേക്ക് കടക്കുന്നതാണ് പ്രതിയുടെ രീതി. പിടിക്കപ്പെടാതിരിക്കാന്‍ ഒറ്റക്കാണ് കവര്‍ച്ച നടത്തുന്നത്. 15 വര്‍ഷം മുന്‍പ് പെരിന്തല്‍മണ്ണ, എടക്കര എന്നിവിടങ്ങളില്‍ കളവുകേസില്‍പെട്ടു ജയിലില്‍ കിടന്നിട്ടുണ്ട്. മുന്‍കാലങ്ങളില്‍ കളവുകേസില്‍ പെട്ടവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. നവംബര്‍ മാസം താമരശേരിയില്‍ നടന്ന കളവുകേസിന്റെ അന്വേഷണത്തില്‍  പ്രതിയെകുറിച്ച് ലഭിച്ച സൂചനയാണ് 26 ന് നടന്ന കവര്‍ച്ചക്ക് ശേഷം മൂന്നാമത്തെ ദിവസം തന്നെ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. പ്രതിയെ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി (2)ല്‍ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
താമരശേരി ഡിവൈഎസ്പി  ടി. കെ അഷ്റഫിന്റെ നേതൃത്വത്തില്‍ ക്രൈം സ്‌ക്വാഡ് എസ്‌ഐ മാരായ രാജീവ് ബാബു, വി.കെ.സുരേഷ്, പി.ബിജു, സിപിഒ റഫീഖ് എരവട്ടൂര്‍, കോടഞ്ചേരി എസ്‌ഐ അഭിലാഷ്, സജു, ഫിംഗര്‍ പ്രിന്റ് സെല്ലിലെ കെ.രഞ്ജിത്ത്, ജിജീഷ് പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close