INDIAKERALAtop newsVIDEOVIRALWORLD

ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് സൗജന്യമായി യുഎഇ സന്ദര്‍ശിക്കാന്‍ ഒരു അവസരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് സൗജന്യമായി യുഎഇ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കി അബുദാബി . ഓഗസ്റ്റ് ആദ്യ വാരം മുതല്‍ ഒക്ടോബര്‍ 31 വരെ യുഎഇ സന്ദര്‍ശിക്കാനാണ് അബുദാബി സൗജന്യ വിസ അനുവദിക്കുന്നത്. ഇതിനായി അബുദാബി ടൂറിസം വകുപ്പ് അംഗീകരിച്ചിട്ടുള്ള ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴിയോ അവധിക്കാല പാക്കേജുകള്‍ ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.പാക്കേജിന്റെ ഭാഗമായി അബുദാബിയിലെ ഹോട്ടലുകളില്‍ തുടര്‍ച്ചയായി് 3 രാത്രികള്‍ താമസിച്ചിരിക്കണം എന്നതാണ് പ്രധാന നിബന്ധന. ദുബൈ, ഷാര്‍ജ തുടങ്ങിയ മറ്റ് യു.എ.ഇ എമിറേറ്റുകളിലെ ഹോട്ടല്‍ താമസം ഇതിനായി പരിഗണിക്കില്ല. താമസം പൂര്‍ണ്ണമായും അബുദാബിയില്‍ തന്നെ ആയിരിക്കണമെന്നാണ് നിബന്ധന. പാക്കേജിന്റെ ഭാഗമായി യു.എ.ഇയില്‍ എവിടെ വേണമെങ്കിലും സന്ദര്‍ശിക്കാം.യാത്ര ആരംഭിക്കുന്നത് ഇന്ത്യയിലെ ഏതെങ്കിലും എയര്‍പോര്‍ട്ടില്‍ നിന്നായിരിക്കണം. പാക്കേജ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഇന്ത്യയിലേക്കുള്ള കണ്‍ഫേംഡ് ആയ മടക്കയാത്രാ ടിക്കറ്റും ഒപ്പം ഉണ്ടായിരിക്കണം. ഈ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ആദ്യം അപേക്ഷിക്കുന്ന 20,000 പേര്‍ക്ക് മാത്രമേ ഈ സൗജന്യ യാത്ര ലഭിക്കുകയുള്ളൂ.

https://youtu.be/dng0DqA9coY?si=XPv-9qPA98l2tgg1

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close