HealthKERALAlocalOtherstop news

കെ .എം . ഡി . എ സംസ്ഥാന സമ്മേളനം ഈ മാസം 15 നും 16 നും

കോഴിക്കോട് :

മരുന്നുകളുടെ വിതരണ ശൃംഖലയിൽ സുതാര്യതയും ട്രേസബിലിറ്റിയും ഉറപ്പാക്കണമെന്ന്
കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ

 

കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ ( കെ .എം . ഡി . എ )
സംസ്ഥാന സമ്മേളനം ഈ മാസം 15 നും 16 നും കോഴിക്കോട് ചിന്താവളപ്പ് മെജസ്റ്റിക് ഹാളിൽ നടക്കും.
15 ന് രാവിലെ 9 ന് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡൻ്റ് എ വി എം ഫിറോസ് അധ്യക്ഷത വഹിക്കും.എം. കെ. രാഘവൻ എം.പി. മുഖ്യാതിഥിയാകും. മെഡിക്കൽ എക്സ്പോ ഫൈസൽ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും.
സുവനീർ പ്രകാശനം
കെ. ജയന്ത്
എം.എൽ.എ നിർവ്വഹിക്കും.
കെ എം ഡി എ വൈസ് പ്രസിഡൻ്റ് ഷാജൻ ആൻ്റണി ഏറ്റുവാങ്ങും. സ്വാഗത സംഘം ചെയർമാൻ
സൂര്യ അബ്ദുൾ ഗഫൂർ ,
പി എം സുഗണൻ ,മധു ഭാസ്ക്കർ എന്നിവർ സംസാരിക്കും.
12 ന് പ്രതിനിധി സമ്മേളനം. വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി ഇ. എസ്. ബിജു ഉദ്ഘാടനം ചെയ്യും.
വ്യാപാരി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ദിനേശ് മുഖ്യപ്രഭാഷണം നടത്തും. കെ. എം ഡി എ സംസ്ഥാന സെക്രട്ടറി പി അനിൽ കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ചർച്ച, പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ്.
വൈകീട്ട് 4 ന് മെൻ്റലിസം ഷോ , കലാ പരിപാടികൾ .

16 ന് രാവിലെ 9 ന് 25 വർഷം പൂർത്തിയാക്കിയ സംഘടനയിലെ അംഗങ്ങളെ ആദരിക്കും .
മുൻ എംഎൽ എ വി കെ സി മമ്മദ് കോയ
ഉദ്ഘാടനം ചെയ്യും.
, കോഴിക്കോട് എ ഡി സി ചിത്ര ആർ രവി മുഖ്യാതിഥിയാകും.
രാവിലെ 10. 30 ന് മെഡിക്കൽ വ്യാപര മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും. മോഡറേറ്റർ :
പ്രമോദ് പി കെ ബാലകൃഷ്ണൻ. ഉച്ചയ്ക്ക്
12 30 ന് പൊതു സമ്മേളനം. പി എ മുഹമ്മദ് റിയാസ് എം എൽ എ ഉദ്ഘാടനം ചെയ്യും.
മരുന്നുകളുടെ വിതരണ ശൃംഖലയിൽ സുതാര്യതയും രോഗികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ശക്തമായ ട്രേസബിലിറ്റി സംവിധാനം (മരുന്നിന്റെ ഉറവിടം മുതൽ രോഗിയുടെ കൈയിലെത്തുന്നതുവരെയുള്ള യാത്ര കണ്ടെത്താൻ കഴിയുന്ന രീതി)
സർക്കാർ ഉറപ്പാക്കണമെന്ന് ഭാരവാഹികൾ സർക്കാറിനോട് ആവശ്യപ്പെട്ടു.
വിതരണ ശൃംഖലയിലെ സുതാര്യതയും മരുന്നുകളുടെ ട്രേസബിലിറ്റിയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

മരുന്ന് വ്യാപാര മേഖലയിൽ പരമ്പരാഗതമായി നിലനിന്നിരുന്ന കമ്പനി സി എ ആൻ്റ് എഫ് എ ,സ്റ്റോക്കിസ്റ്റ്,
റീട്ടെയിൽ ഫാർമസി,
രോഗി എന്ന വിതരണ ശൃംഖലയിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചില സാഹചര്യങ്ങളിൽ ഇടനില വിതരണ സംവിധാനങ്ങളെ ഒഴിവാക്കി മരുന്നുകൾ നേരിട്ട് റീട്ടെയിൽ മെഡിക്കൽ ഷോപ്പുകളിലേക്ക് എത്തിക്കുന്ന പ്രവണതയും വർധിച്ചുവരികയാണ്
വിതരണ ശൃംഖലയിൽ മാറ്റം വരുന്നതിനെ അസോസിയേഷൻ എതിർക്കുന്നില്ല. എന്നാൽ, ഇത്തരം മാറ്റങ്ങൾക്കൊപ്പം മരുന്നിന്റെ ഉറവിടവും വിതരണ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുകയും ആവശ്യമായ ഘട്ടങ്ങളിൽ മരുന്നിന്റെ യാത്ര തിരിച്ചറിയാൻ കഴിയുകയും വേണം. ഒരു മരുന്ന് എവിടെനിന്നാണ് എത്തിയത്, ഏത് ബാച്ചിലാണ് ഉൾപ്പെടുന്നത്, ആരാണ് നിർമ്മിച്ചത്, ആരാണ് വിതരണം ചെയ്തത്, ഏത് ബില്ലിലൂടെയാണ് കൈമാറ്റം നടന്നത് തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാൻ കഴിയുന്ന സംവിധാനമാണ് അനിവാര്യമെന്നും അസോസിയേഷൻ വ്യക്തമാക്കി.
ഒരു മരുന്ന് യഥാർത്ഥമാണോ വ്യാജമാണോ എന്ന് പാക്കറ്റ് പരിശോധിച്ച് മാത്രം എല്ലാ സാഹചര്യങ്ങളിലും ഒരു സാധാരണ റീട്ടെയിൽ വ്യാപാരിക്ക് ഉറപ്പാക്കാൻ കഴിയണമെന്നില്ല. അതിനാൽ വ്യാജമരുന്നുകളുടെ വ്യാപനം തടയുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശക്തമായ വിതരണ ശൃംഖലയും ഫലപ്രദമായ ട്രേസബിലിറ്റി സംവിധാനവും അനിവാര്യമാണ്.
വ്യാജമരുന്ന് ഒരു വ്യാപാര മേഖലയുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ലെന്നും അത് രോഗികളുടെ ആരോഗ്യത്തെയും ജീവനും നേരിട്ട് ബാധിക്കാവുന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ സൂര്യ അബ്ദുൾ ഗഫൂർ , പ്രസിഡൻ്റ് കെ. വി. എം. ഫിറോസ് , സെക്രട്ടറി പി. അനിൽകുമാർ ,
ജോ: സെക്രട്ടറി പി. കനകരാജൻ , സഗേഷ് സദാനന്ദൻ , സുബീഷ് ടി .പി , ധനേഷ് ടി എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close