
തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന് ഭരണം എസ്ഐമാര്‍ ഏറ്റെടുക്കും. പൊലീസിനെ ജനകീയമാക്കാനുള്ള എന്റെ പൊലീസ് സ്റ്റേഷന് പദ്ധതിയുടെ ഭാഗമായാണ് ഈ ഒരു മാറ്റം. പദ്ധതി മുഖ്യമന്ത്രി വി ഡി സതീശന് തിരുവനന്തപുരത്ത് ഇന്ന് ഉദ്ഘാടനം ചെയ്യും.സംസഥാനത്തെ പ്രധാനപ്പെട്ട 64 സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ടര്‍മാര്‍ തന്നെയായിരുക്കും എസ്എച്ച്ഒമാരായി തുടരുന്നത്.ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും പൊലീസ് സ്റ്റേഷന് കേന്ദ്രീകരിച്ചുള്ള പൊലീസ് പരിഷ്കരണത്തിന് ഇത്തരത്തില്‍ നേതൃത്വം കൊടുക്കുന്നതെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.കസ്റ്റഡി മര്‍ദ്ദനങ്ങളും അനധികൃത തടവുകളും പൂര്‍ണ്ണമായി ഒഴിവാക്കി ശാസ്ത്രീയമായ അന്വേഷണ രീതികള്‍ നടപ്പിലാക്കുന്നതിനാണ് നീക്കം.




