
കോഴിക്കോട് : തൊഴിലിടങ്ങളിലെ സത്യസന്ധത കൈമുതലാക്കി തൊഴിൽ ചെയ്യുന്നതിനിടെ വെസ്റ്റ്ഹിൽ ചുങ്കത്തുള്ള വീട്ടുകാരുടെ അശ്രദ്ധയിൽ കയ്യിൽ വന്ന പത്തര പവൻ സ്വർണം വീട്ടുകാരുടെ കൈകളിലേക്ക് തിരിച്ചു നൽകി മാതൃകാ പ്രവർത്തനം നടത്തിയ ആക്രി കച്ചവടക്കാരെ നടക്കാവ് പോലീസ് ആദരിച്ചു. അനീസ് U K അൻസാർ V. P മുഹമ്മദ് ഷിബിലി P എന്നിവരെയാണ് നടക്കാവ് പോലീസ് സ്റ്റേഷൻ അങ്കണത്തിൽ വച്ച് കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ T. K അഷ്‌റഫ് ഉപഹാരം നൽകി ആദരിച്ചത്. ചടങ്ങിൽ നടക്കാവ് ഇൻസ്‌പെക്ടർ ഷൈൻ. K. P അധ്യക്ഷത വഹിച്ചു നടക്കാവ് പോലീസ് സ്റ്റേഷൻ PRO ധനേഷ്‌കുമാർ. K സ്വാഗതം പറഞ്ഞു.




