Politics

ദേശീയപതാക ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ വന്ദേമാതരം മുഴുവനായി പാടാന്‍ തയ്യാറാകണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ്‌

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ വന്ദേമാതരം മുഴുവനായി പാടാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ്. കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല. കേരളത്തില്‍ നിലനില്‍ക്കുന്നത് ശരീഅത്ത് നിയമവുമല്ല. വന്ദേമാതരം ആദ്യാവസാനം പാടണമെന്നത് രാജ്യത്തെ നിയമമാണെന്നും ആ നിയമം അതേപടി വിഡി സതീശന്‍ പാലിക്കണമെന്നും എസ് സുരേഷ് ആവശ്യപ്പെട്ടു. വന്ദേമാതരം പാടണോ എന്ന കാര്യത്തില്‍ വിഡി സതീശന് ഇപ്പോഴും ഒരു നിശ്ചയം വന്നിട്ടില്ല. കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല എന്നാണ് ബഹുമാന്യനായ വിഡി സതീശനോട് ഞങ്ങള്‍ക്ക് പറയാനുള്ളത്. കേരളത്തില്‍ നിലനില്‍ക്കുന്നത് ശരീഅത്ത് നിയമവുമല്ല. ഡോ. ബിആര്‍ അംബേദ്കര്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനയാണ് കേരളത്തിലുമുള്ളത്.ദേശീയഗീതമായ വന്ദേമാതരം ആദ്യാവസാനം പാടണമെന്നത് ഈ രാജ്യത്തിന്റെ നിയമമാണ്. ആ നിയമം പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും എസ് സുരേഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close