KERALAVIDEOVIRAL

ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂർ സർവകലാശാലയുടെ വിലക്ക്

കണ്ണൂര്‍: എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കാന്‍ ഇരുന്ന പരിപാടിക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിലക്ക്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പാലയാട് ക്യാമ്പസ് യൂണിയന്റെ ഷീ ഫെസ്റ്റിനാണ് വൈസ്ചാന്‍സലര്‍ അനുമതി നിഷേധിച്ചത്. ഡല്‍ഹിയിലെ ജന്തര്‍മന്ദര്‍ സമരത്തിന് നേതൃത്വം നല്‍കിയ ഐഷി ഘോഷിനെയാണ് ഷീ ഫെസ്റ്റില്‍ മുഖ്യ അതിഥിയായി നിശ്ചയിച്ചിരുന്നത്.പരിപാടി നടത്താന്‍ നിശ്ചയിച്ച സെമിനാര്‍ ഹാള്‍ അനുവദിക്കില്ലെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ അറിയിപ്പ്. വിസിയുടെയോ രജിസ്ട്രാറുടെയോ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ക്യാമ്പസ് ഡയറക്ടര്‍ സംഘാടകരോട് വ്യക്തമാക്കിയിരിക്കുന്നത്.

https://youtu.be/hrK9_XxY5WI?si=gGqhSNI06DgZTZn3

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close