KERALAlocal

CMRL-എക്സാലോജിക് സാമ്പത്തിക ഇടപാട്‌കേസ്; സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീട്ടില്‍ അടക്കം 8 ഇടങ്ങളില്‍ ED റെയ്ഡ്

കോഴിക്കോട്: സിഎംആര്‍എല്‍- എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ വീണ്ടും കോഴിക്കോട് അടക്കം എട്ട് ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മിന്നല്‍ പരിശോധന. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീട്ടില്‍ അടക്കമാണ് ഇഡി റെയ്ഡ് നടക്കുന്നത്. പി നിഖിലിന്റെ കരുവന്‍തുരുത്തിലെ വീട്ടിലും അശോകപുരത്തെ ഫ്ളാറ്റിലും റെയ്ഡ് നടക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇഡി ഈ കേസില്‍ ഇത്തരം ഒരു സുപ്രധാന നീക്കം നടത്തുന്നത്. അന്വേഷണത്തിന്റെ രണ്ടാം ഘട്ടമെന്നോണമാണ് റെയിഡുകള്‍ നടക്കുന്നാണ് വിവരം
വീണ പാര്‍ട്ണറായ ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടും പരിശോധനകള്‍ നടക്കുന്നുണ്ട്. നേരത്തെ ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെ 16.5 ലക്ഷം രൂപ ഇ ഡി മരവിപ്പിച്ചിരുന്നു.

കേസില്‍ വീണയെ ചോദ്യം ചെയ്തതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നു. വീണയുടെ മൊഴികളില്‍ വ്യക്തത ഇല്ലെന്നായിരുന്നു ഇ ഡി സംഘം പറഞ്ഞത്. 2.78 കോടി രൂപയുടെ വിനിയോഗത്തില്‍ അടക്കം വ്യക്തത വന്നിട്ടില്ല. സിഎംആര്‍എല്‍ ഉന്നതരുടെ മൊഴികളും വീണയുടെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നുമാണ് വിലയിരുത്തല്‍. വീണയും സിഎംആര്‍എല്ലും തമ്മില്‍ കരാര്‍ തരപ്പെട്ടത് എങ്ങനെയെന്നും അന്വേഷണം നടക്കുന്നുണ്ട്.

https://youtu.be/fbc_5SomXcM?si=8w-iyIRGkA07uNEm

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close