
തിരുവനന്തപുരം: ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹമായ ഇടം ലഭിക്കാത്തത് കൊണ്ടാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് നടന്‍ ദേവന്‍. വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെട്ട പ്രസ്ഥാനമാണ് ബിജെപിയെന്നും ചില നേതാക്കള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് വര്‍ഗീയ അജണ്ടകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് സീറ്റ് നേടുകയെന്ന ലക്ഷ്യത്തോടെയല്ല താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ദേവന്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഹിന്ദു സമുദായത്തിലെ ചില വിഭാഗങ്ങള്‍ക്കിടയിലും പാര്‍ട്ടിയെക്കുറിച്ച് നിലനില്‍ക്കുന്ന ഭയം ഇല്ലാതാക്കി പൊതുധാരണ മാറ്റിയെടുക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ദേവന്‍ പറഞ്ഞു. തനിക്ക് അടുത്ത ബന്ധമുള്ള മുസ്ലിം സമുദായം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മാറ്റാന്‍ സാധിക്കുമായിരുന്നുവെന്നും പ്രചാരണ ചുമതലയുള്ള സെക്രട്ടറി പോലുള്ള പദവിയായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




