INDIA
ഗൗതം അദാനിക്കെതിരായ തട്ടിപ്പ് കേസ് അമേരിക്ക പിൻവലിക്കുന്നു; കുറ്റപത്രം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്

ദില്ലി:പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ നിലനിന്നിരുന്ന കൈക്കൂലി, തട്ടിപ്പ് കേസുകൾ യുഎസ് നീതിന്യായ വകുപ്പ് പിൻവലിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് .ഇന്ത്യയിലെ സൗരോർജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്ന ആരോപണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അപ്രതീക്ഷിത വഴിത്തിരിവുണ്ടായിരിക്കുന്നത്.അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയിരുന്ന ക്രിമിനൽ കുറ്റങ്ങൾ പിൻവലിക്കാൻ യുഎസ് നീതിന്യായ വകുപ്പ് തീരുമാനിച്ചതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതിക്കായി ഏകദേശം 265 മില്യൺ ഡോളർ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി എന്നതായിരുന്നു അദാനി ഗ്രൂപ്പിനെതിരെയുള്ള പ്രധാന ആരോപണം.




