Business
ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില വർദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോളിനും ഡീസലിനും ലീറ്ററിന് 90 പൈസ വീതമാണ് ഇന്ന് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു.
കഴിഞ്ഞ പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്.തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപ 71 പൈസയായി. ഡീസൽ വില 100 കടന്നു.പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 109 രൂപ 73 പൈസയായി. ഡീസൽ വില ലിറ്ററിന് 98 രൂപ 63 പൈസയായി.




