KERALA
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വൻ സ്ഫോടനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റെ താണ് നടപടി.സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും കൊച്ചിൻ ദേവസ്വം ബോർഡിനും, തിരുവമ്പാടി – പാറമേക്കാവ് ദേവസ്വം ബോർഡുകൾക്കും കോടതി നോട്ടീസ് അയച്ചു.വിഷയത്തിൽ ജൂൺ 16-നകം വിശദീകരണം നൽകണമെന്നാണ് കോടതി നിർദ്ദേശം.കഴിഞ്ഞ ഏപ്രിൽ 21-നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയിൽ നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്.




