
തിരുവല്ല: അടുത്ത തലമുറയ്ക്കായ് ഭൂമിയെ സംരക്ഷിക്കണമെന്നും അമിത ഉപഭോഗത്തിന്റെയും വലിച്ചെറിയലിന്റെയും സംസ്ക്കാരത്തില്‍ നിന്നും മുക്തിക്കായി ശ്രമിക്കണമെന്നും അഡ്വ. വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ പ്രസ്താവിച്ചു. ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സ് തിരുവല്ല എസ്.സി.എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ്, റോവര്‍, റേഞ്ചര്‍ യൂണിറ്റുകളുടെ സഹകരണത്തോടെ നടത്തിയ പരിസ്ഥിതി ദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. ഫോറം ചെയര്മാന് ഡോ. പ്രകാശ് പി.തോമസ് അധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജ് സംസ്ഥാന ചെയര്മാന് ഡോ. രമേശ് ഇളമണ്‍ നമ്പൂതിരി വിഷയാവതരണം നടത്തി. പ്രിന്‍സിപ്പാള്‍ ജിജി മാത്യു സ്ക്കറിയ, ഹെഡ്മിസ്ട്രസ് ആന്‍സി അച്ചന്‍കുഞ്ഞ്, ഫോറം ജില്ലാ ഭാരവാഹികളായ അഭിജിത്ത് എന്‍. വിജയന്, എബിന് മാത്യു, സുരേഷ് കോശി, ജയ എലിസബത്ത് തോമസ്, സാവിയോ സുനില്‍, കൃപാ മെറിന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടോ: നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സ് തിരുവല്ല എസ്.സി.എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ്, റോവര്‍, റേഞ്ചര്‍ യൂണിറ്റുകളുടെ സഹകരണത്തോടെ നടത്തിയ പരിസ്ഥിതി ദിന സെമിനാര്‍ തിരുവല്ല എം.എല്‍.എ അഡ്വ. വര്‍ഗീസ് മാമ്മന്‍ ഉദ്ഘാടനം ചെയ്യുന്നു. ആന്‍സി അച്ചന്‍കുഞ്ഞ്, എബിന് മാത്യു, ജിജി മാത്യു സ്ക്കറിയ, ഡോ. രമേശ് ഇളമണ്‍ നമ്പൂതിരി, ഡോ. പ്രകാശ് പി. തോമസ്, ജയ എലിസബത്ത് തോമസ്, സുരേഷ് കോശി, മൃദുല്‍ സാബു എന്നിവര്‍ സമീപം.




