crimeKERALAlocalOtherstop news

ഓപറേഷൻ തൂഫാൻ : മെത്താഫിനുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട് : സിറ്റിയുടെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്ന് എത്തിച്ച് ചില്ലറ വിൽപന നടത്തുന്ന പാലാഴി അത്താണിക്കൽ സ്വദേശി ഖദീജാസ് വീട്ടില്‍ നിഷാം അലി (35 വയസ്സ്) കുറ്റിക്കാട്ടൂര്‍ വെള്ളി പറമ്പ് സ്വദേശി തവിട്ടേരിപ്പാറമിത്തൽ വീട്ടില്‍ ഫർഹാൻ(30 വയസ്സ്) എടവണ്ണപ്പാറ കുഴിമണ്ണ സ്വദേശി നടുവത്ത് ചാലിൽ വീട്ടില്‍ റിയാസ് (31 വയസ്സ്) എന്നിവരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
10.06.2026 തിയ്യതി പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടറും സംഘവും പട്രോളിംഗ് ഡ്യൂട്ടി ചെയ്ത് വരവേ പാലാഴി റോഡില്‍ ഭാരത് പെട്രോള്‍ പമ്പിനു സമീപം സിറ്റി സ്റ്റാര്‍ ഹോട്ടലിന് മുന്‍വശം എത്തിയപ്പോള്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന കാര്‍ പോലീസ് വാഹനം കണ്ട് പെട്ടെന്ന് ഓടിച്ച് പോവാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് കാര്‍ തടഞ്ഞു നിര്‍ത്തി കാറില്‍ ഉണ്ടായിരുന്ന പ്രതികളെ പോലീസ് ചോദ്യം ചെയ്ത് പരിശോധിച്ചതില്‍ നിന്നും ഇവരുടെ കയ്യില്‍ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 6.640 ഗ്രാം മെത്താഫിന്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു. കൂടാതെ പ്രതികള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി കിട്ടിയ 24280 രൂപയും, മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഹോണ്ട സിവിക് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ മയക്കു മരുന്ന് വില്‍പ്പനക്കാരനാണെന്ന് മനസ്സിലാക്കുകയും, നല്ലളം, രാമനാട്ടുകര, പന്തീരാങ്കാവ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുകയാണെന്നും, നിഷാം അലിക്ക് കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ എന്‍‌ഐ‌ടി യ്ക്കു സമീപം വെച്ച് 1.2 കിലോ ഗ്രാം കഞ്ചാവുമായി പിടിയിലായതിനും, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്തിനും കേസുണ്ട്. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നിധിന്‍ ,സിവിൽ പോലീസ് ഓഫീസർമാരായ അന്‍ഷാദ്,അജിത്ത് കുമാര്‍,അരുണ്‍ രാജ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close