
തിരുവനന്തപുരം: ഭരണമാറ്റത്തിന് ശേഷം ഐ എ എസുകാർക്ക് പിന്നാലെ ഐപിഎസിലും വൻ അഴിച്ചുപണി. ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപിയായി കോഴിക്കോട് സ്വദേശി പി. വിജയനെ നിയമിച്ചു. അഴിമതിക്കാരനായി ചിത്രീകരിക്കപ്പെട്ട എഡിജിപി എം.ആർ. അജിത് കുമാർ ഇടപെട്ട് മുൻപ് സസ്‌പെൻ്റ് ചെയ്യപ്പെട്ട വിജയൻ സുപ്രധാന തസ്തികയിൽ തിരിച്ചു വരുമ്പോൾ, അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം . ആർ അജിത്കുമാർ സസ്പെൻഷൻ്റെ വക്കിലാണ് എന്നത് ശ്രദ്ധേയം. സൈബർ ഓപറേഷൻ സിന്റെ അധികച്ചുമതലയും പി. വിജയൻ വഹിക്കും. എൽഡിഎഫ് ഭരണത്തിൻ്റെ അവസാന ഘട്ടത്തിൽ ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ആയിരുന്ന എച്ച് വെങ്കിടേഷ് ക്രൈംബ്രാഞ്ച് എഡിജിപിയായി തുടരും. ഒരു വിവാദത്തിലും പെടാത്ത സൗമ്യനായ ഓഫീസറാണ് എച്ച്. വെങ്കിടേഷ് . എസ്.ശ്രീജിത് (ജയിൽ), ദിനേന്ദ്ര കശ്യപ് (ഇന്റ
ലിജൻസ്), ബൽ റാം കുമാർ ഉപാ ധ്യായ (ബറ്റാലി യൻ), എച്ച്.വെ ങ്കിടേഷ് (ക്രൈം ബ്രാഞ്ച്) എന്നി വരെയാണ് പുതിയ ചുമതല ലഭിച്ചവർ
എൽഡിഎഫ് സർക്കാരിന് അനഭിമതനായിരുന്ന
എ.പി.ഷൗക്കത്തലിയെ കോഴി ക്കോട് കമ്മിഷണറായി നിയമി ച്ചു. 2012 ലെ ടി.പി. ചന്ദ്രശേഖ രൻ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ്. നിലവിൽ കോഴിക്കോട് കമ്മിഷണറായ മെറിൻ ജോസ ഫിനെ വടകര റൂറൽ ജില്ലാ എസ്‌പിയായി മാറ്റി നിയമിച്ചു.
എഡിജിപി തലം. പുതിയ തസ്തിക , നിലവിലെ ചുമതല എന്നീ ക്രമത്തിൽ.
1.എസ്. ശ്രീജിത്ത് ( എഡിജിപി ആസ്‌ഥാനം) – എഡിജിപി ജയിൽ ദുർഗുണപരിഹാര വകു പ്പ്2) ബൽറാം കുമാർ ഉപാധ്യായ (ഡയറക്ടർ ജനറൽ, ജയിൽ) -എഡിജിപി, സായുധ പൊലീസ് ബറ്റാലിയൻ, 3. എച്ച്.വെങ്കടേഷ് (എഡിജിപി ക്രമസമാധാനം) -എഡിജിപി ക്രൈംബ്രാഞ്ച് 4. ദി നേന്ദ്ര കശ്യപ് (എഡിജിപി, സാ യുധ പൊലീസ് ബറ്റാലിയൻ) എഡിജിപി, ഇന്റലിജൻസ്, 5. പി. വിജയൻ (എഡിജിപി, ഇന്റലിജൻ സ്) – എഡിജിപി, ക്രമസമാധാ നം. സൈബർ ഓപ്പറേഷൻസ് എഡിജിപിയുടെ അധിക ചുമത ലയും. 6. ഹർഷിത അട്ടല്ലൂരി (ഐജി, ട്രാഫിക്) – ഐജി, പൊ ലീസ് ആസ്ഥാനം 7. എസ്.ശ്യാം; സുന്ദർ (ഐജി ഇന്റലിജൻസ്) -ബി. ഐജി, ക്രൈംബ്രാഞ്ച് (പുതിയ എക്‌സ്-കേഡർ തസ്‌തികയിൽ), : 8. ആർ നിശാന്തിനി (ഐജി,
ആസ്ഥാനം) – ഐജി, ഇന്റലി (ഡിഐജി, കണ്ണൂർ റേഞ്ച്) -, 9. ജി.എച്ച്.യതീഷ് ചന്ദ്ര ഐജി, എറണാകുളം റേഞ്ച്,
ജില്ലാ പൊലീസ് മേധാവിമാരും മറ്റ് ഉദ്യോഗസ്‌ഥരും
1. മെറിൻ ജോസഫ് (കമ്മിഷ ണർ, കോഴിക്കോട് സിറ്റി) – ജി ല്ലാ പൊലീസ് മേധാവി, കോഴിക്കോട് റൂറൽ , 2 . എസ് ദേവ മനോഹർ – ജില്ലാ പോലീസ് മേധാവി വയനാട്.. കണ്ണൂർ കാസർകോഡ് ജില്ലാ പോലീസ് മേധാവിമാരെ പരസ്പരം മാറ്റി നിയമിച്ചു.




