മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു പിന്നാലെ കലക്ടര്‍ കെ ഗോപാലകൃഷ്ണനും കോവിഡ്19 സ്ഥിരീകരിച്ചത് രോഗവ്യാപനത്തെ സംബന്ധിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു.
കരിപ്പൂര്‍ വിമാനത്താവള രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കലക്ടര്‍ ഉള്‍പ്പടെ ക്വാറന്റീനിലായിരുന്നു.
ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന്റെ ഫലം വ്യാഴാഴ്ച പോസിറ്റീവായിരുന്നു. അദ്ദേഹം ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. സബ് കലക്ടര്‍
, എ എസ് പി തുടങ്ങിയ 21 പേരുടെ ഫലം പോസിറ്റീവായതോടെ ഇവരെയെല്ലാം പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും.