KERALAlocaltop news

പ്രവാസികള്‍ക്കൊരു കൈത്താങ്ങുമായി ഫ്യൂച്ചര്‍ പോസിറ്റീവ്

കോഴിക്കോട് : കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചെത്തുന്ന പ്രവാസികളെ അവര്‍ക്കു താല്പര്യമുള്ള തൊഴില്‍ മേഖലകളില്‍ സ്വയം പര്യാപ്തമാക്കുന്നതിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിനായി ആവിഷ്‌ക്കരിച്ചിട്ടുള്ള വിപുലമായ പദ്ധതിയാണ് ”ഫ്യൂച്ചര്‍ പോസിറ്റീവ് “

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന ഫ്യൂച്ചര്‍ പോസിറ്റീവിന്റെ ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എറണാകുളത്ത് നിര്‍വ്വഹിച്ചു.

ജില്ലാതല ഉദ്ഘാടനം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് നിര്‍വ്വഹിച്ചു.

ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജോണി കുമ്പുളുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.

ഫ്യൂച്ചര്‍ പോസിറ്റീവിന്റെ ലോഗോ പ്രകാശനം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ: വി.കെ സജീവന്‍ നിര്‍വ്വഹിച്ചു.

ബി.ജെ.പി മേഖലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രൻ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനന്‍, സി.എന്‍ രാജീവന്‍, ശ്യാമപ്രസാദ്, അഡ്വ: മുഹമ്മദ് റിഷാല്‍, ഷെയ്ക്ക് ഷാഹിദ്, അനില്‍ ജോസ്, മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍, ജോയി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close