KERALAlocalOtherstop newsVIRAL

വേൾഡ് കപ്: ബിഗ് സ്‌ക്രീൻ സംഘടകരിൽ നിന്ന് ഫീസ് പിരിക്കുന്നതിനെതിരെ നഗരസഭാ കൗൺസിൽ

* മലാപ്പറമ്പ് സർവ്വീസ് റോഡിൽ വൺവേ പാടില്ല

കോഴിക്കോട് :   ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങൾ ബിഗ് സ്‌ക്രീനുകളിൽ സംപ്രേക്ഷണം ചെയ്യുന്ന സംഘാടകരിൽ നിന്നും ക്ലബുകളിൽ നിന്നും സ്വകാര്യ കമ്പനി ഫീസ് പിരിക്കുന്നതിനെതിരെ മേയർ ഒ സദാശിവൻ്റെ ആധ്യക്ഷതയിൽ ചേർന്നേ കോഴിക്കോട് നഗരസഭാ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം. കൗൺസിലറും ഫുട്ബോൾ പ്രദർശന സംഘാടകനുമായ ആദം മാലികാണ് ഇതു സംബന്ധിച്ച് ശ്രദ്ധ ക്ഷണിച്ചത്. കൊച്ചിയിലെ ഈഗിൾ എഫ്‌സി എന്ന സ്ഥാപനം ബിഗ് സ്‌ക്രീൻ സംഘാടകർക്ക് വ്യാപകമായി നോട്ടീസ് അയച്ചു കൊണ്ടിരിക്കുകയാണെന്നും ഒരു ക്ലബ് 27000 രൂപ. ഫീസ് അടച്ചതായും അദ്ദേഹം ചൂണ്ടികാട്ടി. സ്വകാര്യ കമ്പനിക്ക് ഇങ്ങനെ ഫീസ് പിരിക്കാനുള്ള അവകാശം കൈമാറിയ ചടങ്ങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഒരു ക്ലബിനോട് രണ്ട് ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ടിരിക്കയാണ്. മലബാറിൻ്റെ പൊതു വികാരമായ ഫുട്ബോളിനെ ഇങ്ങനെ കച്ചവടവത്ക്കരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് അധികൃതരിൽ നിന്ന് എന്തെങ്കിലും നിർദ്ദേശം ലഭിച്ചിട്ടുണ്ടോ എന്ന മേയർ ഒ. സദാശിവൻ്റെ ചോദ്യത്തിന് ഇല്ലാ എന്നായിരുന്നു നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷിൻ്റെ മറുപടി. ഇതു സംബന്ധിച്ച് ഏതെങ്കിലും സർക്കാർ ഉ ഉത്തരവുകളോ സർക്കുലറോ നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. എന്നാൽ, ചിലർ സ്പോൺസർമാരിൽ നിന്ന് വൻ തുക പിരിച്ചാണ് പ്രദർശനം നടത്തുന്നതെന്നും, കച്ചവട മനോഭാവത്തിൽ പ്രദർശനം നടത്തുന്നവരിൽ നിന്ന് ഫീസ് പിരിക്കാൻ കേന്ദ്ര സർക്കാർ അനുമതിയുണ്ടെന്നും യു ഡി എഫ് അംഗം എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ ചൂണ്ടിക്കാട്ടി. വിഷയത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മേയർ പറഞ്ഞു. ആറുവരി പാതയോട് ചേർന്ന മലാപ്പറമ്പ് ജംഗ്ഷൻ മുതൽ തൊണ്ടായാട് വരെയുള്ള സർവീസ് റോഡ് വൺവേ ആക്കാനുള്ള ട്രാഫിക് അധികൃതരുടെ അശാസ്‌ത്രീയ തീരുമാനം പു:ന പരിശോധിക്കണമെന്ന് കൗൺസിലർ എൻ .സനൂപ് ശ്രദ്ധ ക്ഷണിക്കലിൽ ആവശ്യപ്പെട്ടു. ചേവരമ്പലം ഭാഗത്ത് നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ടവർ ദീർഘദൂരം യാത്ര ചെയ്ത് തൊണ്ടയാട് എത്തി ക്രോസ് ചെയ്ത് പോകണമെന്നു പറയുന്നത് ഇന്ധനചെലവ് വർധിപ്പിക്കുന്നതും സമയനഷ്ടം വരുത്തുന്നതുമാണ്. ബൈപാസിൻ്റെ ഇരു വശങ്ങളിലായി നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയം പുനഃപരിശോധിച്ച് തീരുമാനം നടപ്പാക്കണം. വിഷയത്തിൽ കെ.സി ശോഭിത , സ്ഥിരം സമിതി അധ്യക്ഷ വിനീത സജീവ് എന്നിവരും നാട്ടുകാരുടെ ആശങ്ക ചുണ്ടിക്കാട്ടി. തീർച്ചയായും വിഷയം പോലീസ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മേയർ ഉറപ്പുനൽകി. വിവിധ വിഷയങ്ങളിൽ എം.പി മുനീർ, സരിത പറയേരി, ആമിറ സിറാജ്, എം.പി ഷഹർബാനു, മനക്കൽ ശശി, ഫസ്‌ന ഷംസുദ്ദീൻ, ബിന്ദു ഉദയകുമാർ തുടങ്ങിയവരും കൗൺസിലിൻ്റെ ശ്രദ്ധ ക്ഷണിച്ചു.സി. പി സലീം, നമ്പിടി നാരായണൻ, എസ്.കെ അബൂബക്കർ, സി.സന്ദേശ് , ടി.പി.എം ജിഷാൻ, കെ.രാജീവ് , ടി. റെനീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close