BusinessKERALAlocalNationalOthersPoliticstop newsVIRAL

മികച്ച ഭരണത്തിന് സമ്മാനം മൂക്കുകയർ: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ ശരശയ്യയിൽ

കോഴിക്കോട് : കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ ഭരണമികവോടെ കോഴിക്കോട് ജില്ലാ പഞ്ചായത്തിനെ നയിച്ചു വരുന്ന പ്രസിഡൻ്റ് കൊട്ടാരത്തിൽ മില്ലി മോഹന് ഡിസിസിയുടെ മൂക്കുകയർ. രാഷ്ടീയ നിയമനങ്ങൾക്കും അഴിമതിക്കും മില്ലി കൂട്ടുനിൽക്കാത്തതിനാൽ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ ചില “മുതിർന്ന ” അംഗങ്ങളുടെ അപ്രീതിക്ക് പാത്രമായതാണ് മുക്കുകയറിട്ട് പ്രസിഡൻ്റിനെ പുകച്ചുപുറത്തു ചാടിക്കാനുള്ള നീക്കത്തിന് പിന്നിൽ. എന്നാൽ അഴിമതിക്ക് കുടപിടിയ്ക്കാതെ അവസാനം വരെ പിടിച്ചു നിൽക്കാനാണത്രെ, ഹൈ കമാൻഡുകളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്ന മില്ലിയുടെ നിലപാട്. ഇൻ്റർവ്യൂ നടക്കാനിരിക്കുന്ന ഒരു തസ്തികയിൽ കണ്ണോത്ത് സ്വദേശിയായ സ്വന്തക്കാരനെ തിരുകികയറ്റാൻ ഒരംഗം നടത്തിയ ശ്രമം മില്ലി തടഞ്ഞതാണ് അപ്രീതിക്ക് ഒരു കാരണം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാകാൻ മോഹിച്ച മറ്റൊരു വനിതാ അംഗത്തിൻ്റെ നിലപാടും മൂക്കുകയറിന് കാരണമായതായി പറയുന്നു. മില്ലി മോഹനും കോൺഗ്രസ് അംഗങ്ങളും തമ്മി ലുള്ള പ്രശ്നത്തിൽ ഇന്നലെയാണ് ഡിസിസി ഇടപെട്ടത് . പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകാൻ ഇരുവിഭാഗത്തിനും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ നിർദേശം നൽകി. ജില്ലാ പഞ്ചായത്ത് ഭരണത്തിൽ ഡിസിസിയു ടെ നേരിട്ടുള്ള മേൽനോട്ടം ഏർപ്പെടുത്താൻ തീരുമാനിച്ചത് മില്ലിക്കു മേലുള്ള മൂക്കുകയറായി വിലയിരുത്തപ്പെടുന്നു. എല്ലാ മാസവും പാർലമെന്ററി പാർട്ടി യോഗം ചേരാൻ നിർദേശി ച്ചിട്ടുണ്ട്. ഈ യോഗം വിളിച്ചു ചേർക്കാനുള്ള താൽക്കാലിക ചു മതല മുനീർ എരവത്തിനു നൽകി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനാണ് മുനീർ എരവത്ത്. ഏറ്റവുമധികം രാഷ്ടീയ നിയമനം നടത്താൻ ശ്രമം നടക്കുന്നതും ആരോഗ്യ വകുപ്പിലാണ്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ഇത് കള്ളനെ കാവൽഏൽപ്പിച്ചത് പോലെയായെന്ന് മില്ലി അനുകൂലികൾ പറയുന്നു. ജില്ലാ പഞ്ചായത്ത് ഭരണം കൃത്യമായി മേൽനോട്ടം വഹിക്കാനായി കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, രാ ഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്‌മണ്യൻ, ഡിസി സി ജനറൽ സെക്രട്ടറി പി.എം.അ ബ്ദുറഹ്‌മാൻ എന്നിവരെ ചുമത ലപ്പെടുത്തിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ശരശയ്യയിലായ അവസ്ഥയിലാണിപ്പോൾ മില്ലി മോഹൻ.

എല്ലാ ജില്ലാ പഞ്ചായത്ത് യോ ഗങ്ങൾക്കും മുൻപ് അജൻഡ യു ഡിഎഫ് കൗൺസിൽ പാർട്ടി ചർച്ച ചെയ്യണം. അഭിപ്രായ വ്യ ത്യാസങ്ങൾ ഈ യോഗത്തിൽ പരിഹരിക്കണം. ഒരുതരത്തിലും അഭിപ്രായ വ്യത്യാസങ്ങൾ കൗൺസിൽ മുൻപാകെയോ പുറത്തോ വരരുതെന്നും ഡിസിസി നിർദേശി ച്ചിട്ടുണ്ട്.

ഇടത് അംഗങ്ങളോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൃദു സമീപനം സ്വീകരിക്കുന്നുവെന്നും ഇടത് അനുകൂല താൽക്കാ ലിക ജീവനക്കാർക്ക് കരാർ കാ ലാവധി നീട്ടി നൽകാൻ ഒത്താശ ചെയ്യുന്നുവെന്നും അടക്കമുള്ള ആരോപണങ്ങളുമായാണു കോൺഗ്രസ് അംഗങ്ങൾ പരാതി നൽകിയത്. എന്നാൽ മികച്ച ഉദ്യോഗസ്ഥരെ നിലനിർത്തി നല്ല നിലയിൽ ഭരണം കാഴ്ച്ചവയ്ക്കാനാണ് പ്രസിഡൻ്റ് ശ്രമിച്ചതെന്ന് ഒരു വിഭാഗം പറയുന്നു. ഫിനാൻസ് ഓഫീസർ പറയുന്നതനുസരിച്ചാണ് മില്ലി പ്രവർത്തിക്കുന്നതെന്നാണ് മറ്റൊരു ആരോപണം. ചൂരൽമല ഉരുൾ പൊട്ടലിൽ പെറ്റമ്മയടക്കം ബന്ധുക്കൾ നഷ്ടപ്പെട്ട ഈ ഉദ്യോഗസ്ഥൻ രാപ്പകൽ പ്രവർത്തിച്ചാണ് ഓഫീസ് സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നത്. ഭരണസമിതിയെ സഹായിച്ചു കൊണ്ടിരിക്കുന്ന ഈ ഉദ്യോഗസ്ഥനെ മാറ്റാൻ ചിലർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി പറയുന്നു. മൂന്ന് ഇടത് അനുകൂലികൾക്ക് താത്ക്കാലിക നിയമനം തുടർന്നു നൽകി എന്നാണ് മറ്റൊരു ആരോപണം. ഇതിൽ ഒരാൾ ഏഴ് മാസം ഗർഭിണിയായെന്ന മാനുഷിക പരിഗണന നൽകിയാണ് തുടർ നിയമനം അനുവദിച്ചത്. ഇതടക്കം തുടർനിയമനം നൽകാനുള്ള തീരുമാനത്തെ ഭരണസമിതി യോഗത്തിൽ പങ്കെടുത്ത ആരും എതിർത്തതുമില്ല. പിന്നീടാണ് ചിലർ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ, മില്ലിയെ മാറ്റണമെന്ന ആവശ്യം ചിലർ മുഖ്യമന്ത്രിയുടെ മുന്നിലും എത്തിച്ചത്രെ. എന്നാൽ നിജസ്ഥിതിയും, മില്ലിയുടെ ഭരണമികവും, കുടുംബത്തിൻ്റെ പാർട്ടി ബന്ധവുമെല്ലാം എതിർ വിഭാഗവും മുഖ്യമന്ത്രി വി.ഡി സതീശനെ അറിയിച്ചിട്ടുണ്ട്. മില്ലിക്കുവേണ്ടി മലയോരത്തെ കോൺഗ്രസ് പ്രവർത്തകരും രംഗത്തുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close