
കോഴിക്കോട് : അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് കോർപറേഷൻ വയോമിത്രം പദ്ധതി യുടെ നേതൃത്വത്തിൽ ശാന്തിഗിരി ആയുർവേദ ആൻ്റ് സിദ്ധ ആശുപത്രിയുമായി സഹകരിച്ച് കാളാണ്ടിത്താഴം ദർശനം എം.എൻ. സത്യാർത്ഥി ഹാളിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ്
വാർഡ് കൗൺസിലർ ഷീതു ശിവേഷ് ഉദ്ഘാടനം ചെയ്തു. 16-ാം വാർഡ് കൗൺസിലർ സാജിത ഗഫൂർ അദ്ധ്യക്ഷ ആയി. കേരള സാമൂഹ്യ സുരക്ഷ മിഷൻ ജില്ലാ കോർഡിനേറ്റർ ജിഷോ ജയിംസ്, ശാന്തിഗിരി ആയുർവേദ ആൻ്റ് യോഗ ആശുപത്രി മാനേജർ എം. ജുബിൻ ബാബു, വയോമിത്രം മെഡിക്കൽ ഓഫിസർ ഡോ. അമീറ മുഹമ്മദ്, ദർശനം വയോജന ക്ലബ് പ്രസിഡന്റ് കെ.ടി.ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
വയോജനങ്ങൾക്ക് ഇരുന്നും കിടന്നും ചെയ്യാവുന്ന നിരവധി യോഗാസനങ്ങൾക്ക് ശാന്തി യോഗ ഡയറക്ടർ ജിനീഷ് പരിശീലനം നൽകി.
പരിപാടിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.




