crimeKERALAlocalOtherstop news

പോലീസ് പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിച്ചു: കത്തിച്ചത് കോടികളുടെ മയക്കുരുന്ന്

കോഴിക്കോട്: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് വൻ തോതിൽ പിടിച്ചെടുത്ത ലഹരിമരുന്നുകൾ നിയമാനുസൃത നടപടികൾ പൂർത്തിയാക്കി നശിപ്പിച്ചു. കോഴിക്കോട് സിറ്റി എ ആർ ക്യാംപിൽ വെച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ  എ.പി ഷൗക്കത്തലിയുടെ  നേതൃത്വത്തിലായിരുന്നു ഡ്രഗ് ഡിസ്പോസൽ നടപടികൾ പൂർത്തിയാക്കിയത്. ആകെ 52 കേസുകളിലായി പിടിച്ചെടുത്ത 52.178 കിലോഗ്രാം കഞ്ചാവ്, 3.285 കിലോഗ്രാം എം.ഡി.എം.എ, 997 ഗ്രാം ഹാഷിഷ് ഓയിൽ, 79.67 ഗ്രാം ഹെറോയിൻ എന്നിവയാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കത്തിച്ചുനശിപ്പിച്ചത്. ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും, യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കാൻ സിറ്റി പോലീസിന്റെ പ്രത്യേക പരിശോധനകളും ബോധവത്കരണ പ്രവർത്തനങ്ങളും തുടരുമെന്നും കമ്മീഷണർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close