KERALA

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് നിയന്ത്രണം; ഹൈക്കോടതി വിധിക്കെതിരേ ഉമര്‍ ഫൈസി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നുമാണ് ബോര്‍ഡ് അംഗം ഉമര്‍ ഫൈസി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബോര്‍ഡില്‍ രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്താത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചത്.ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങള്‍ ബോര്‍ഡെടുക്കാന്‍ പാടില്ലെന്നും മൂലധന ചെലവുകള്‍ ഉണ്ടാക്കരുതെന്നും എന്നുമായിരുന്നു കേരള ഹൈക്കോടതി വിധി.ഈ ഉത്തരവോടെ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച അവസ്ഥയിലാണ് ഉള്ളത്.വഖഫ് കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കും തത്കാലം ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്നും കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

https://youtu.be/ynfDJYOKYmU?si=DmuNjMYecdT_PzA5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close