KERALAlocalOtherstop news

മലബാർ റിവർ ഫെസ്റ്റിവൽ: കോടമഞ്ഞിന്റെ കുളിരിൽ നവ്യാനുഭവം പകർന്ന് മഴയാത്ര

കോഴിക്കോട് :

മഴയുടെയും കോടമഞ്ഞിൻ്റെയും കുളിരും ചുരത്തിന്റെയും അരുവികളുടെയുമെല്ലാം മനോഹാരിതയും ആസ്വദിച്ച് മഴയാത്ര. മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പ്രചാരണാർഥം പുതുപ്പാടി ഗ്രാമപഞ്ചായത്തും ചുരം ഗ്രീൻ ബ്രിഗേഡും ചേർന്ന് സംഘടിപ്പിച്ച യാത്രയാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും നവ്യാനുഭവം പകർന്നത്. ലക്കിടിയിൽ നിന്നാരംഭിച്ച് ചുരം രണ്ടാം വളവിൽ സമാപിച്ച യാത്രയിൽ മർകസ് യൂനാനി കോളേജ്, ജി.എച്ച്.എസ് പുതുപ്പാടി, ചെമ്മരംപറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിച്ചിറ ഹയർ സെക്കൻഡറി സ്‌കൂൾ, ലിസ്സ കോളേജ് തുടങ്ങിയ വിദ്യാലയങ്ങളിലെ 300ഓളം എൻ.എസ്.എസ് വളണ്ടിയർമാരും അധ്യാപകരും ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരുമാണ് പങ്കാളികളായത്.

സി.കെ കാസിം എം.എൽ എ ഉദ്ഘാടനം നിർവഹിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു താന്നിക്കാക്കുഴി അധ്യക്ഷനായി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്തംഗം രാജേഷ് ജോസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജ്മുന്നീസ ഷരീഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ബോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സന്തോഷ്, ആയിശ ബീവി, ഗ്രാമ പഞ്ചായത്ത് അംഗം ജംഷീന ഖമറുദ്ദീൻ, ജില്ല എംആർഎഫ് കോഓഡിനേറ്റർ പോൾസൺ ജോസഫ് അറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

സമാപന ചടങ്ങ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ശിഹാബ് ഉദ്ഘാടനം ചെയ്തു. ഫൈസൽ തേക്കിൽ മുഖ്യപ്രഭാഷണം നടത്തി. ചുരം ഗ്രീൻ ബ്രിഗേഡ് പ്രസിഡൻ്റ് മുഹമ്മദ് എരഞ്ഞോണ, ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് എന്നിവർ സംസാരിച്ചു. പരിപാടിയിൽ പങ്കാളികളായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും വിദ്യാലങ്ങൾക്ക് ഉപഹാരവും സമ്മാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close