
കോഴിക്കോട്: ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി യോഗ്യത നേടിയ സി.എ. റാങ്ക് ഹോൾഡർമാർക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് സംഘടിപ്പിച്ച പത്ത് ദിവസത്തെ മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം സമാപിച്ചു.
ഐ.സി.എ.ഐ പ്ലേസ്മെന്റ് ഡയറക്ടറേറ്റ് കൺവീനർ അർപിത് കാബ്ര ജഗദീഷ് ഉദ്ഘാടനം ചെയ്തു.
റാങ്ക് ജേതാക്കൾക്ക്
ഐഐഎം കോഴിക്കോട് എക്സിക്യൂട്ടീവ് എജ്യുക്കേഷൻ ഡീൻ ഡോ. സുധർശൻ കുന്ത്ലുരു, ഐ.സി.എ.ഐ കോഴിക്കോട് ബ്രാഞ്ച് ചെയർപേഴ്സൺ എം അത്‌ഭുത ജ്യോതി, സിക്കാസ കോഴിക്കോട് ബ്രാഞ്ച് ചെയർമാൻ ആഷിഖ് എം സാബു
എന്നിവർ
സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പ്രൊഫമാരായ പ്രിയ നായർ , അനുപം ദാസ് പ്രസംഗിച്ചു.
ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം നേതൃത്വപാടവം, മാനേജ്മെന്റ് കഴിവുകൾ, തന്ത്രപരമായ ചിന്താശേഷി എന്നിവ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഐ.സി.എ.ഐ യുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പരിശീലന പരിപാടിയെന്ന്
എം അത്ഭുത ജോതി അഭിപ്രായപ്പെട്ടു.




