
പത്തനംതിട്ട:6 ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മ ഒടുവില്‍ പോലീസിന്റെ പിടിയില്‍. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്.വിദേശത്ത് ജോലി ചെയ്തുവരികയായിരുന്ന യുവതി ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചിരിക്കുകയായിരുന്നു.പ്രസവിച്ചുവെന്ന വിവരം നാട്ടിലോ വീട്ടിലോ അറിഞ്ഞാല്‍ വന്‍ നാണക്കേടും കുടുംബപ്രശ്നങ്ങളുമാകുമെന്ന ഭയമാണ് കുഞ്ഞിനെ വഴിയിലുപേക്ഷിച്ച് കടന്നുകളയാന്‍ യുവതിയെ പ്രേരിപ്പിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയപ്പോഴാണ് താന്‍ വയനാട് സ്വദേശിനിയാണെന്ന കള്ളം യുവതി ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. വ്യാജ വിലാസം നല്കി പ്രസവം കഴിഞ്ഞ ശേഷം ഈ മാസം 12-ന് ഇവര്‍ ആശുപത്രിയില്‍ നിന്നും മുങ്ങുകയും ചെയ്തു.എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് യുവതി വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. തുടര്‍ന്ന്, ആശുപത്രിയില്‍ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീയുടെ പക്കല്‍ ‘കുഞ്ഞിനെ ഇപ്പോള്‍ വരാം, അല്പനേരത്തേക്ക് ഒന്ന് നോക്കണേ’ എന്ന് പറഞ്ഞ് ഏല്‍പ്പിച്ച ശേഷം സ്ഥലം വിടുകയായിരുന്നു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യുവതി തിരിച്ചെത്താതായതോടെ സംശയം തോന്നിയ സ്ത്രീ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് ഉടനടി സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയും ശിശുക്ഷേമ സമിതിയുടെ സുരക്ഷിത സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
https://youtu.be/CEu4Z5V2G6c?si=r_MkeS-unvJz_oiv
പിന്നീട് കേസ് ഏറ്റെടുത്ത മെഡിക്കല്‍ കോളേജ് പോലീസ് ആശുപത്രിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും. തുടര്‍ന്ന് പരാതി നല്കിയ സ്ത്രീയെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ലഭിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയുടെ മകളുടെ സുഹ്യത്താണ് കുഞ്ഞിന്റെ അമ്മയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രസവസമയത്ത് യുവതിക്ക് കൂട്ടിരിപ്പുകാരിയായി നിന്നതും ഈ സ്ത്രീ തന്നെയായിരുന്നു.യുവതി പത്തനംതിട്ട സീതത്തോട് സ്വദേശിനിയാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന്
റിയ പോലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോകുമെന്നാണ് വിവരം .മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു യുവതി. നവജാത ശിശുവിനെ വനിതാ പോലീസിന്റെ പ്രത്യേക സുരക്ഷയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയമപരമായ തുടര്നടപടികള്തുടര്നടപടികള് സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
https://youtu.be/Ff3iuy9xqfI?si=NeE7ydvVXWVSvYoh




