EDUCATIONINDIA

ധര്‍മേന്ദ്ര പ്രധാന് പാര്‍ലമെന്റില്‍ വന്‍ സ്വീകരണം

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്നാലെ രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പാര്‍ലമെന്റില്‍ വന്‍ സ്വീകരണം. ബിജെപി എംപിമാരും എന്‍ഡിഎയിലെ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരും ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്. ‘ധര്‍മേന്ദ്ര പ്രധാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു വന്‍ സ്വീകരണം. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.

യാതൊരു കൂസലുമില്ലാതെയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍ കാറില്‍ പാര്‍ലമെന്റില്‍ വന്നിറങ്ങിയത്. ചിരിച്ചുകൊണ്ടായിരുന്നു രംഗപ്രവേശനം. ബിജെപി എംപിമാര്‍ ധര്‍മേന്ദ്ര പ്രധാനെ വളഞ്ഞു. പിന്നാലെ എംപിമാരില്‍ ഒരാള്‍ പരമ്പരാഗത രീതിയിലുള്ള തൊപ്പി ധര്‍മേന്ദ്ര പ്രധാനെ ധരിപ്പിച്ചു. ഇതിന് പിന്നാലെ ധര്‍മേന്ദ്ര പ്രധാന്‍ മാധ്യമങ്ങള്‍ക്ക് നേരെ കൂപ്പുകൈകളോടെ ചിരിച്ചുനിന്നു. തുടര്‍ന്ന് പാര്‍ലമെന്റിലേക്ക് പ്രവേശിക്കുകയായിരുന്നു.

https://youtu.be/aJmZYUJ2Q68?si=W-kwqzxqF5aLSyb1

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close