Politics

ടി ജി മോഹന്‍ദാസിന്റെ അധിക്ഷേപ പരാമര്‍ശം തള്ളി ആര്‍എസ്എസ്

കോഴിക്കോട്: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിന്റെ അധിക്ഷേപ പരാമര്‍ശം പൂര്‍ണ്ണമായി തള്ളി ആര്‍എസ്എസ്. മോഹന്‍ദാസ് ആര്‍എസ്എസ് ചുമതല വഹിക്കുന്നില്ലെന്നും വ്യക്തമാക്കി. സിജെപി സമരങ്ങളെക്കുറിച്ച് ടി ജി മോഹന്‍ദാസ് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹക് കെ ബി ശ്രീകുമാര്‍ പറഞ്ഞു. അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായങ്ങളാണ്. ആ അഭിപ്രായങ്ങളോടും അത്തരം കാഴ്ചപ്പാടുകളോടും ആര്‍എസ്എസ് ഒരു തരത്തിലും യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടി ജി മോഹന്‍ദാസ് ആര്‍എസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്നും കെ ബി ശ്രീകുമാര്‍ പറഞ്ഞു.

https://youtu.be/1C-srriGsKI?si=birxiaAuDeTvUDGN

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close