VIRALWORLD

ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ & ജോണ്‍സണ്‍

വാഷിങ്ടണ്‍: ജോണ്‍സണ്‍ & ജോണ്‍സണ്‍ പുറത്തിറക്കുന്ന ബേബി പൗഡറും മറ്റു ടാല്‍കം പൗഡറുകളും കാന്‍സറിനു കാരണമാകുന്നുവെന്ന ഹര്‍ജികളില്‍ ഒടുവില്‍ ഒത്തുതീര്‍പ്പിന് ഒരുങ്ങി കമ്പനി. ജോണ്‍സണ്‍ & ജോണ്‍സണിന്റെ പൗഡറുകള്‍ അണ്ഡാശയ കാന്‍സറിനു കാരണമാകുന്നുവെന്നു കാണിച്ച് ആയിരക്കണക്കിനാളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.5.5 ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരമായി നല്‍കാമെന്ന് കമ്പനി അറിയച്ചു. ദീര്‍ഘകാലമായുള്ള നിയമപരമായ പ്രശ്ങ്ങളില്‍ നിന്ന് മുക്തിനേടുന്നതിനായാണ് കമ്പനി ഒത്തുതീര്‍പ്പിന് തയ്യാറായത്്. ഏകദേശം 76,000 കേസുകള്‍ ഉള്‍പ്പെടുന്ന പരാതികളിന്മേലാണ് ഒടുവില്‍ പരിഹാരമായിരിക്കുന്നത്. അതേസമയം 95 ശതമാനം പരാതിക്കാരും സ്റ്റേറ്റ് അല്ലെങ്കില്‍ ഫെഡറല്‍ കോടതികളില്‍ അംഗീകരിച്ചാല്‍ മാത്രമേ ഒത്തുതീര്‍പ്പ് അന്തിമമാകൂ.തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമാകുമെന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ജോണ്‍സണ്‍ & ജോണ്‍സണിന്റെ വൈസ് പ്രസിഡന്റ് എറിക് ഹാസ് പറഞ്ഞു.

https://youtu.be/VhpCguNDh8E?si=mV_mHjKnAlewReJE

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close