EDUCATIONINDIAOthersPoliticsVIRALWORLD

അധിക്ഷേപ പ്രയോഗം ;യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ തനിക്കും മരിച്ചുപ്പോയ തന്റെ മാതാവിനുമെതിരെ അധിക്ഷേപ പ്രയോഗം നടത്തിയ സംഭവത്തില്‍ പ്രതികരണരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപങ്ങളും കോപവും കൊണ്ടും ഒരു പ്രശ്നത്തിനും പരിഹാരം കാണാന്‍ കഴിയില്ലെന്ന്് വ്യക്തമാക്കിയ പ്രധാനമന്ത്രി, വഴിതെറ്റിപ്പോയ യുവാക്കള്‍ക്ക് മാപ്പ് നല്‍കാന്‍ താന്‍ തയ്യാറാണെന്നും അവരെ ശരിയായ പാതയിലേക്ക് നയിക്കുകയാണ് സമൂഹത്തിന്റെ കടമയെന്നും പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ജന്തര്‍ മന്തറില്‍ സംഭവിച്ചത് രാജ്യം മുഴുവന്‍ കണ്ടതാണ്. വഴിതെറ്റിയ ചില യുവാക്കള്‍ സാംസ്‌കാരിക സമൂഹത്തിനു ചേരാത്ത ഭാഷയാണ് ഉപയോഗിച്ചത്. എന്നെയും അന്തരിച്ച എന്റെ അമ്മയെയും അവര്‍ അധിക്ഷേപിച്ചു. ചെറുപ്പത്തില്‍ തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ തെറ്റുകള്‍ തിരുത്താനുള്ള അവസരം നല്‍കുകയാണ് വേണ്ടത്. അവരെ ശിക്ഷിക്കുന്നതും കോടതികളില്‍ കയറ്റി ഇറക്കുന്നതും ബുദ്ധിമുട്ടിക്കുന്നതും കൊണ്ട് സാഹചര്യം മാറില്ല. അവരെ കെട്ടിപ്പിടിച്ച് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ട സമയമാണിത്. അവര്‍ക്ക് മാപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമൂഹവും ഇത് അംഗീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കാംമെന്ന്പ്രധാനമന്ത്രി പറഞ്ഞു.

https://youtu.be/WHBcwMW9GtY?si=vHOXVSbm-MHWxcm1

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close