
പാലക്കാട് :സംസ്ഥാനത്തെ പൊതുജനങ്ങളുടെ പെരുമാറ്റ രീതികളെ രൂക്ഷമായി വിമര്‍ശിച്ച് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍. പണമില്ലാത്ത ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ സ്ത്രീകള്‍ തള്ളിക്കയറുമ്പോള്‍, മക്കളെ വന്‍ തുക ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന നിലപാടാണ് ആളുകള്‍ സ്വീകരിക്കുന്നതെന്നാണ് മന്ത്രിയുടെ പരാമര്‍ഷം. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍.ജനങ്ങളുടെ ഇത്തരത്തില്‍ ഉള്ള വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്ന് മന്ത്രി തുറന്നടിച്ചു. ഫീസില്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോലും മക്കളെ അയക്കാന്‍ മടിക്കുന്നവര്‍, അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ പോകാതെ സര്‍ക്കാര്‍ ആശുപത്രികളുടെ വരാന്തയില്‍ കിടക്കാന്‍ തയ്യാറാകുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.




