EDUCATIONINDIAKERALAlocalNationalOtherstop news

ചെറുകുരിശുകൾ കൊണ്ടു തീർത്ത ഉണ്ണീശോ ചിത്രങ്ങൾ അവസാന മിനുക്കുപണിയിൽ

കോഴിക്കോട് : പ്രസിദ്ധ ചിത്രകാരനും കസ്റ്റംസ് ആൻ്റ് സെൻട്രൽ എക്സൈസ് റിട്ട. കമീഷണറുമായ ഫ്രാൻസിസ് കോടങ്കണ്ടത്ത് തയ്യാറാക്കിയ ഉണ്ണീശോ ചിത്രങ്ങൾ അവസാന വട്ട മിനുക്കുപണിയിൽ. ആയിരക്കണക്കിന് കുഞ്ഞി കുരിശുകൾകൊണ്ടാണ് വിശുദ്ധ യൗസേപ്പ് പിതാവിൻ്റേയും വിശുദ്ധ അന്തോനീസിൻ്റെയും ഒപ്പമുള്ള ഉണ്ണീശോയുടെ ചിത്രങ്ങൾ തയ്യാറാക്കിയത്. അവസാന വട്ട മിനുക്കുപണികൾക്കു ശേഷം ചിത്രം ഉടൻ പുറത്തിറക്കും. തൃശൂർ സ്വദേശിയായ ഫ്രാൻസിസ് കോഴിക്കോട് എരഞ്ഞിപ്പാലത്താണ് താമസം. ജോലിയിലിരിക്കെ നിരവധി സ്വർണക്കടത്തുകാരെ പിടികൂടിയിരുന്നു. ചിത്രം സൂം ചെയ്താൽ എണ്ണാനാവാത്തവിധം കുഞ്ഞികുരിശുകൾ കാണാം. നിരവധി വിദേശ രാജ്യങ്ങളിലടക്കം ഈ അനുഗ്രഹീത ചിത്രകാരൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close