KERALA

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കുന്നു. 59,00,472 ഗുണഭോക്താക്കള്‍ക്കുള്ള സാമൂഹിക സുരക്ഷ പെന്‍ഷനായി സംസ്ഥാന വിഹിതമായി 951.40 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും.​6 ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 6.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 130.32 കോടി രൂപ അനുവദിച്ചു.​8,46,456 പേര്‍ക്കുള്ള വാര്‍ധക്യം, ഭിന്നശേഷി, വിധവ പെന്‍ഷനുകളുടെ കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപയും ഇന്നു മുതല്‍ വിതരണം ചെയ്യും.​തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ വീതവും നല്‍കും.സർക്കാർ
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ക്കായി 630.5 കോടി രൂപ അനുവദിച്ചു.

 

 

https://youtu.be/mVWQtEDluoc?si=W4AXY_UIFaiSJkQt

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close