KERALA
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി മാറി; പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ എക്‌സിം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പി ആര്‍ ഡി യു ടെ ഔദ്യോഗിക വാര്‍ത്താ അറിയിപ്പ് ഗ്രൂപ്പില്‍ പോസ്റ്ററായി അയച്ചപ്പോള്‍, ഡിപ്പാര്‍ട്ട്മെന്റിന് പറ്റിയ ഒരു ചെറിയ അബദ്ധം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഒരു പഴയ പോസ്റ്ററാണ് ഷെയര്‍ ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ആ പഴയ പോസ്റ്റര്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സജീവമായി എത്തിയതോടെ സംഗതി ആകെ മാറിമറിഞ്ഞു. അബദ്ധം മനസിലായി പെട്ടെന്ന് പുതിയത് മാറ്റിവെച്ചെങ്കിലും, അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. വാര്‍ത്താകുറിപ്പിലെയും പോസ്റ്ററിലെയും പിഴവില്‍ നടപടി സ്വീകരിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.ഇതുമായി ബന്ധപ്പെട്ട് പിആര്ഡിയിലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സെക്രട്ടേറിയേറ്റിലെ പിആര്‍ഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാബു പിആര്‍, വെബ് ആന്റ് ന്യൂ മീഡിയ വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസറായ പ്രതീഷ് ഡി മണി എന്നിവരെയാണ് മാറ്റിയത്.



