കാഞ്ഞങ്ങാട്: സര്‍ക്കാര്‍ അനുമതിയില്ലാത്ത സ്വകാര്യ ലാബുകള്‍ കോവിഡ് സുരക്ഷാ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കാസര്‍കോഡ് ജില്ലയില്‍ ആന്റിജന്‍, ആന്റിബോഡി പരിശോധനകള്‍ നടത്തുന്നതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചു.
വീടുകളിലെത്തിയാണ് പരിശോധന നടത്തുന്നത്.
ഇത്തരത്തില്‍ പരിശോധ നടത്തിയ ഒരാള്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആരോഗ്യവകുപ്പിന് വിവരം ലഭിച്ചത്. പിപിഇ കിറ്റുകള്‍ ധരിച്ച് വേണം കോവിഡ് ടെസ്റ്റ് നടത്തേണ്ടത് എന്നിരിക്കെ, ഇത്തരം യാതൊരു മുന്കരുതലുകളിമില്ലാതെയാണ് സ്വകാര്യ ലാബുകാര്‍ വീടുകളിലെത്തി ആളുകളെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നത്.
സര്‍ക്കാര്‍ അനുമതി നല്കിയ ലാഭുകള്ക്ക് മാത്രമാണ് വീടുകളിലെത്തി പരിശോധന നടത്താന്‍ അനുമതി. ഇതിന് പ്രത്യേക മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.