KERALA

ഓണാഘോഷത്തിനിടെ മദ്യപിച്ച് ജോലിയില്‍ വലിയ വീഴ്ച വരുത്തിയ 3 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മദ്യപിച്ച് ജോലിയില്‍ വലിയ വീഴ്ച വരുത്തിയ 3 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അരുവിക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അച്ചു ശങ്കര്‍, പ്രശാന്ത്, അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.അടിച്ചു ഫിറ്റായി ഓണം ആഘോഷിക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ പൊലീസ് മേധാവിയെ കണ്ട് ഒരാള്‍ ഇറങ്ങിയോടി. മറ്റ് രണ്ട് പേര്‍ സല്യൂട്ട് ചെയ്യാന്‍ പോലും മറന്നു. പിന്നാലെയാണ് ജോലിയില്‍ വീഴ്ച വരുത്തിയ 3 പേരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.അരുവിക്കര സ്റ്റേഷനില്‍ ഞായറാഴ്ച നടന്ന ഓണാഘോഷത്തിലാണ് 3 പൊലീസുകാര്‍ മദ്യലഹരിയില്‍ പങ്കെടുത്തത്. ഇതിനിടെ റൂറല്‍ ജില്ലാ പൊലീസ് മേധാവി പ്രശാന്തന്‍ കാണി സ്റ്റേഷനില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തി. മേലുദ്യോഗസ്ഥനെ കണ്ടപ്പോള്‍ പരിഭ്രാന്തിയില്‍ പൊലീസുകാര്‍ സല്യൂട്ട് ചെയ്യാന്‍ പോലും മറന്നുപോയി.
പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ എസ്പി ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്നാമന്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്. മദ്യപിച്ചിട്ടുണ്ടോയെന്ന് എസ്പി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. മറ്റു കേസുകളൊന്നും ഇല്ലാത്തതിനാല്‍ പൊലീസുകാരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയില്ലhttps://youtu.be/VCwMQPgyAWA?si=kmfyg-cdRIM3qXLF.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close