കോഴിക്കോട് : ആറര കിലോ കഞ്ചാവുമായി നാലംഗ സംഘം ചേവായൂർ പൊലീസ് പിടിയിലായി. കാസർകോട് സ്വദേശി മുഹമ്മദ് ഹാസിഫ് (23), അരക്കിണർ സ്വദേശ മുർഷിദ് ( 21 ), വെസ്റ്റ് ഹിൽസ്വദേശി സുദർശ് (22), പുതിയങ്ങാടി സ്വദേശി ജിനേഷ് (21 ) എന്നിവരെയാണ് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ടി.പി. ശ്രീജിത്തിന്റെ നിർദേശത്തെ തുടർന്ന് എസ്.ഐ എം.കെ അനിൽകുമാർ പാറോപ്പടിയിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്. വൻ മയക്കുമരുന്ന് സംഘ ത്തെക്കുറിച്ച് ഇവരിൽ നിന്ന് വിവരങ്ങൾ ലഭിച്ചു. സി.പി. ഒമാരായ സുമേഷ്, രാജീവൻ, ഫൈസൽ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
പാവങ്ങാട് കണ്ടങ്കുളങ്ങരയിൽ ഏഴര കിലോ കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. . പുതിയ നിരത്ത് മുഹമ്മദ് ഫർസാദി (24) നെയാണ് എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ.ബിജുവിന്റെ നിർദേശത്തെ തുടർന്ന് എസ്.ഐ സനീഷ് അറസ്റ്റ് ചെയ്യുന്നത്. ചേവായൂർ പൊലീസ് പിടിയിലായ കഞ്ചാവ് കേസിലെ പ്രതികളിൽ നിന്ന് ലഭിച്ച സൂചനയെ തുടർന്നാണ് പാവങ്ങാട് സീന പ്ലാസ്റ്റിക്സിനു സമീപം കാറിലെത്തി കഞ്ചാവ് കൈമാറാനുള്ള ശ്രമത്തിനിടെ പൊലീസ് യുവാവിനെ പിടികൂടിയത്.