തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് കൊണ്ട് വിജയ് പി. നായർ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോകൾ യു ട്യൂബ് നീക്കി. വിജയിയുടെ യുട്യൂബ് ചാനൽ ഉൾപ്പെടെയാണ് നീക്കം ചെയ്തത്.
പോലീസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വീഡിയോകൾ നീക്കിയത്. സ്ത്രീകളെ അധിക്ഷേപിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് യു ട്യൂബിനെ സമീപിച്ചത്
കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനു കല്ലിയൂരിലെ വീട്ടിൽ നിന്നാണു ഇയാളെ കസ്റ്റഡിയിലെടുത്തത്.
സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു പിന്നാലെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർ ചേർന്ന് വിജയ് പി.നായരെ മർദിക്കുകയും മാപ്പു പറയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വിജയ് നായരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിജയ് പി. നായരെയും കൊണ്ടുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരത്തെ ഗാന്ധാരി അമ്മൻ കോവിലിനു സമീപത്തെ ലോഡ്ജിലാണ് വിജയ് പി നായർ താമസിച്ചിരുന്നത്. ഇവിടെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക.