കോഴിക്കോട്: ഇന്ത്യയുടെ നോവായി
ഹാഥ്റാസിലെ പെൺകുട്ടി, നിശബ്ദരാവില്ല ഞങ്ങൾ എന്ന മുദ്രാവാക്യമുയർത്തി എ.ഐ വൈ എഫ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി എ.ഐ.വൈ.എഫ്
യുവതി സബ് കമ്മറ്റി നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിൻ്റെ കോലം കത്തിച്ചു.
കിഡ്സൺ കോർണറിൽ ചേർന്ന പ്രതിഷേധ യോഗം എ.ഐ. വൈ. എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.പി. ഗവാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ യുവതീ സബ് കമ്മറ്റി കൺവീനർ എൻ അനുശ്രീ അധ്യക്ഷത വഹിച്ചു.
കാവ്യ സുജിത്ത്, അസ്ലഹ എൻ.പി, ഷഹനാസ് എന്നിവർ നേതൃത്വം നൽകി.
വീടുകളിലും യൂണിറ്റ് കേന്ദ്രങ്ങളിലുമായി ആയിരകണക്കിന് കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി നാദാപുരത്തും ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.പി ബിനൂപ് കുറ്റ്യാടിയിലും പരിപാടിയിൽ പങ്കെടുത്തു.