localtop news

തീരദേശ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ‘കൊയിലാണ്ടി മേഖലകളിൽ പോലീസ് റൂട്ട് മാർച്ച് നടത്തി.

കൊയിലാണ്ടി: തീരദേശ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ‘കൊയിലാണ്ടി ഹാർബർ, ഏഴു കുടിക്കൽ, പൊയിൽക്കാവ് മേഖലകളിൽ പോലീസ് റൂട്ട് മാർച്ച് നടത്തി.ഡി .വൈ .എസ്.പി.പ്രിൻസ് എബ്രഹാമിൻ്റെ നേതൃത്വത്തിൽകൊയിലാണ്ടി സി.ഐ.സി.കെ.സുഭാഷ് ബാബു, പയ്യോളി സി.ഐ.എം.പി.ആസാദ്, അത്തോളി സി.ഐ.സുനിൽകുമാർ, മേപ്പയ്യുർ സി.ഐ.അനുപ് ,കൊയിലാണ്ടി എസ്.ഐ കെ.കെ…രാജേഷ്, ട്രാഫിക് എസ്.ഐ. സന്തോഷ്, പിങ്ക് പോലീസ് എസ്.ഐ.പത്മിനി, നേതൃത്വം നൽകി ലഘുലേഖ വിതരണവും നടത്തി. കൊയിലാണ്ടി നഗരത്തിൽ മൈക്ക് എനൗൺസ്മെൻറും നടത്തി.കഴിഞ്ഞ ദിവസളിൽ തീരദേശ മേഖലയിൽ കോവിഡ് വ്യാപകമായിരുന്നു. ജാഗ്രത പാലിക്കണമെന്ന് ആർ.ആർ.ടി.യോഗം ജനങ്ങളോടഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close