KERALAtop news

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചു

തിരുവനന്തപുരം: വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചു. ആദ്യം കേസന്വേഷിച്ച വാളയാര്‍ എസ് ഐ പി സി ചാക്കോ, നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി സോജന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡി വൈ എസ് പി സോജന് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
വാളയാര്‍ കേസില്‍ പെണ്‍കുട്ടികള്‍ക്ക് നീതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കേരളം ഉത്തര്‍പ്രദേശായി. പിണറായി വിജയനും യോഗി ആദിത്യനാഥും തമ്മിലെന്ത് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close