വടകര: ഗാന്ധി, ജെ.പി, ലോഹ്യ, കേളപ്പജി, പക്ഷാചരണത്തിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രഭാതഭേരി,പുഷ്പാർച്ചന,
അനുസ്മരണ സമ്മേളനം എന്നിവ നടന്നു. പക്ഷാചരണത്തിൻ്റെ സമാപന
സമ്മേളനം ലോഹ്യാ ദിനമായ
ഒക്ടോബർ 12 ന് ജനതാദൾ-എസ്
സംസ്ഥാന പ്രസിഡൻ്റ് സി.കെ.നാണു.
എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ക്രാന്തദർശിയായ ലോഹ്യയുടെ
സിദ്ധാന്തങ്ങളും,ദർശനങ്ങളും
നാൾക്കുനാൾ വർദ്ധിച്ചു വരികയാണെന്നും,സാമൂഹ്യനീതി,
അധികാര വികേന്ദ്രീകരണം, ജാതിയത
എന്നിവയിൽ ലോഹ്യയുടെ ആശയങ്ങളാണ് ശരിയെന്ന് കാലഘട്ടം
തെളിയിക്കുന്നതായി അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് കെ. ലോഹ്യ
അധ്യക്ഷത വഹിച്ചു. ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ
പി.കെ. കബീർ സലാല, മുകുന്ദൻ മാസ്റ്റർ, നേതാക്കളായ എം.ടി.കെ നിധിൻ, ടി.എം.കെ.ശശിന്ദ്രൻ,
റഷീദ് മുയി പ്പോത്ത്, കെ.പ്രകാശൻ
എന്നിവർ സംസാാരിച്ചു.