ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. കേരളത്തിന് പുറമെ, രാജസ്ഥാന്, കര്‍ണാടക, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സംഘമെത്തുക.
ആദ്യ ഘട്ടത്തില്‍ രോഗവ്യാപനം തടയുന്നതില്‍ വിജയിച്ചിരുന്ന കേരളത്തിന്റെ നിലവിലെ അവസ്ഥ കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. ആശുപത്രികളില്‍ ഒരുക്കിയ സൗകര്യങ്ങള്‍, പരിശോധനാ സംവിധാനങ്ങള്‍ എന്നിവ നിരീക്ഷിക്കുകയും ഭാവി പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്യും.