ഉത്സവങ്ങളും ആഘോഷങ്ങളും വരാനിരിക്കുന്നു. കോവിഡ് നമുക്ക് ചുറ്റിലും ഉള്ളതിനാല്‍ ജാഗ്രത പുലര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. പലരും കോവിഡ് ഭീതി അകന്നുവെന്ന മട്ടിലാണ് പെരുമാറുന്നത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍, സാമൂഹിക അകലം പാലിക്കാത്തവര്‍ സ്വന്തം നില മാത്രമല്ല അവരുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നില കൂടി അപായപ്പെടുത്തുകയാണ് – പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ജനതാ കര്‍ഫ്യൂ മുതല്‍ രാജ്യം പോരാട്ടത്തിലാണ്. രാജ്യത്തെ കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. രോഗമുക്തി ഉയര്‍ന്ന തോതിലാണെന്നതും ആശ്വാസകരം. എന്നാല്‍, ജാഗ്രത കൈവിടാനായിട്ടില്ല. വാക്സിന് കണ്ടെത്തുംവരം നമുക്ക് പോരാട്ടം തുടരേണ്ടതുണ്ട് – പ്രധാനമന്ത്രി പറഞ്ഞു.
ദസറ, നവരാത്രി, ഗുരുനാനാക്ക് ജയന്തി ഉള്‍പ്പടെ രാജ്യം ഉത്സവാന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനിരിക്കെ ജാഗ്രതാ നിര്‍ദേശം നല്‍കുകയായിരുന്നു പ്രധാനമന്ത്രി.