കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസൽ എന്നിവരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.
അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ഐഎ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.
അതേസമയം അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല. താഹ ഫസലിനോട് ഉടൻ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു.
2019 നവംബർ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട് സെപ്റ്റബർ 9നാണ് കോടതി കർശന ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്.