കോഴിക്കോട്: പൈന്‍ വുഡ് സ്റ്റുഡിയോ സംഘടിപ്പിച്ച ലിഫ്റ്റ് ഓഫ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ‘മണ്ണ് ഇര ‘ എന്ന ഹസ്വ ചിത്രത്തിന് പുരസ്കാരം. ഉള്ളിയേരി സ്വദേശി അഖില്‍ പെരൂളി ആണ് ചിത്രം സംവിധാനം ചെയ്തത്. അഖില്‍ സതീഷ് , ആദിദേവ്, ബൈജു എന്നിവരാണ് ചിത്രത്തില്‍ അഭിനയ്ച്ചത്.
അക്ഷയ് ക്യാമറയും രോഹിത് എഡിറ്റിങ്ങും സതീഷ് മ്യൂസിക്കും ചെയ്ത ചിത്രം പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടലിന്റെ നേര് കാഴ്ചയാണ് . ഒ.എന്‍.വി കുറുപ്പിന്റെ ‘ഭൂമിക്ക് ഒരു ചരമ ഗീതം’ എന്ന കവിതയാണ് ഈ ഹ്രസ്വചിത്രം നിര്‍മിക്കാന്‍ പ്രേരിതമായത്.
ജേതാക്കള്‍ക്ക് യു.കെ യിലെ പൈന്‍ വുഡ് സ്റ്റുഡിയോ സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളില്‍ പങ്കെടുക്കാനും അവരുടെ നിര്‍മാണത്തില്‍ സിനിമ ചെയ്യുവാനും അവസരമൊരുങ്ങും.