തിരുവനന്തപുരം: ഷാര്‍ജ-കോഴിക്കോട് വിമാനം സാങ്കേതിക തകരാറിനേ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.
ഒരു മണിയോടെയാണ് സംഭവം. ഹൈഡ്രോളിക് ഓയില്‍ ചോര്‍ച്ചയുണ്ടായെന്നാണ് സൂചന. 104 യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ 112 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.