കോഴിക്കോട്: ലോക വൃക്കദിനത്തോടനുബന്ധിച്ച് ഹെല്‍പ്പിംഗ് ഹാന്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ കാലിക്കറ്റ് പ്രസ് ക്ലബ് സൗജന്യ വൃക്കരോഗ നിര്‍ണയക്യാംപ് സംഘടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരും കുടുംബാംഗങ്ങളും പൊതുജനങ്ങളും ക്യാംപില്‍ പങ്കെടുത്തു. ടൗണ്‍ ഹാളില്‍ നടന്ന ക്യാംപ് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ഗവ. മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എം. ശ്രീലത മുഖ്യപ്രഭാഷണം നടത്തി. ഹെല്‍പ്പിംഗ് ഹാന്റ്‌സ് ചെയര്‍മാന്‍ കെ.വി നിയാസ് അധ്യക്ഷനായി. പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ്, ഹെല്‍പ്പിംഗ് ഹാന്റ്‌സ് സെക്രട്ടറി എം.കെ നൗഫല്‍, പ്രസ് ക്ലബ് ഭാരവാഹികളായ ഇ.പി മുഹമ്മദ്, പി.എല്‍ കിരണ്‍, പി.കെ സജിത്ത് സംസാരിച്ചു. അബ്ദുല്‍അസീസ്, ജസ്‌നി ഇസ്മായില്‍, റഷീദ്, സ്വാദിഖ് എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.