HealthKERALAOthersTechnology

കേരളത്തിന്റെ കോവിഡ് ആപ്പ് GoK Direct നു ഗൂഗിളിന്റെ  അംഗീകാരം

ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് : http://Qkopy.xyz/gokdirect

കോവിഡ് ബോധവൽക്കരണത്തിനും സർക്കാർ ആധികാരിക അറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിലേക്ക് തത്സമയം ലഭ്യമാക്കാനും കേരള സർക്കാർ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് തയ്യാറാക്കിയ ജി.ഒ.കെ ഡയറക്റ്റ് (GoK Direct) മൊബൈൽ ആപ്പിന് ഗൂഗിൾ പ്ലേ സ്റ്റാറിന്റെ അംഗീകാരം. ലോകത്തിലെ ആധികാരിക കോവിഡ് ആപ്പുകളിലെ ലിസ്റ്റിൽ പ്ലേ സ്റ്റോറിൽ GoK Direct ആപ്പ് ഇടം പിടിച്ചു. കോവിഡ് മായി ബന്ധപ്പെട്ട് നിരവധി ആപ്പുകൾ പ്ലേ സ്റ്റോറിൽ വന്നിരുന്നു. ഇതിൽ ആധികാരിക ആപ്പുകൾ ഏതാണെന്നു ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മനസ്സിലാവാൻ വേണ്ടി ഗൂഗിൾ ടീം തന്നെ നേരിട്ട് പരിശോധിച്ച് ഒഫീഷ്യൽ കോവിഡ് ആപ്പുകൾക്ക്  പ്രത്യേകം അംഗീകാരം കൊടുത്ത് വേറിട്ടു ലിസ്റ്റ് ചെയുകയും ചെയ്തു. അതിൽ കേരളത്തിന്റെ GoK Direct നും ഒഫീഷ്യൽ കോവിഡ് ആപ്പ് അംഗീകാരം ലഭിച്ചു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ കോവിഡ് എന്ന് സെർച്ച്‌ ചെയ്താൽ അംഗീകൃത ആധികാരിക ആപ്പുകളുടെ ഈ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ഗൂഗിളിന്റെ ഈ പ്രത്യേക പരിശോധനയിൽ നിരവധി കോവിഡ് ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിട്ടും ഉണ്ട്.
ഗൂഗിൾ കമ്പനി നേരിട്ട് ബന്ധപ്പെട്ട് ഒഫീഷ്യൽ രേഖകളും ആപ്പിന്റെ സാങ്കേതിക വിവരങ്ങളും ശേഖരിച്ചാണ് GoK Direct നെ പ്ലേ സ്റ്റോറിലെ അംഗീകൃത കോവിഡ് ആപ്പുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എന്ന് ആപ്പ് നിർമിച്ച കേരള സ്റ്റാർട്ടപ്പ് മിഷനിലെ സ്റ്റാർട്ടപ്പ് ക്യൂകോപ്പി (Qkopy) യുടെ സ്ഥാപകൻ അരുൺ പെരൂളി പറഞ്ഞു.
കോവിഡിന്റെ പ്രാരംഭഘട്ടത്തിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആണ് (12-03-2020) ആപ്പ് ലോഞ്ച് ചെയ്തത്.
വ്യാജ വാർത്തകളും ഭീതിപ്പെടുത്തുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കരുത് എന്നും ആധികാരിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വർത്താസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. ഇതിനെ ഒരു  പരിധിവരെ  മറികടക്കാൻ കൂടി GoK Direct ആപ്പിന് സാധിക്കുന്നുണ്ട്.
ഇപ്പോൾ കേരളത്തിലും അന്യസംസ്ഥനത്തിലേയും വിദേശരാജ്യങ്ങളിലെയും മലയാളികൾ ഉൾപ്പടെ പതിനഞ്ചു ലക്ഷത്തിൽ കൂടുതൽ  ആളുകൾ GoK Direct ആപ്പ് ഉപയോഗപ്പെടുത്തുണ്ട്.  ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോൺ ആപ്പ് സ്റ്റോറിലും GoK Direct ലഭ്യമാണ്.
GoK Direct കോവിഡ് ഡിജിറ്റൽ പ്രോജക്ടിന് വിവിധ ദേശീയ അന്തർദേശീയ അംഗീകാരങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
സർക്കാരിന്റെ ദിവസവും ഉള്ള കോവിഡ് വിവരങ്ങളും പ്രധാന അറിയിപ്പുകളും ആപ്പിൽ ലഭ്യമാണ്. പ്രാദേശിക അടിസ്ഥാനത്തുള്ള സർക്കാർ അറിയിപ്പുകൾ അതാതു സ്ഥലത്തെ ആളുകൾക്ക് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കുകയാണിപ്പോൾ.
GoK Direct ആപ്പ് നിർമിച്ച സ്റ്റാർട്ടപ്പ് കമ്പനി Qkopy (ക്യൂകോപ്പി) കോഴിക്കോട് യു.ൽ സൈബർ പാർക്കിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്. നിപ, പ്രളയ സമയത്തും സർക്കാരിന് വേണ്ടി ഡിജിറ്റൽ സംവിധാനം ക്യൂകോപ്പി സ്റ്റാർട്ടപ്പ് ഒരുക്കിയിരുന്നു.
കേരള സർക്കാരിന്റെ ഈ GoK Direct ആപ്പ് പ്രോജക്ടിന് കേന്ദ്രസർക്കാരിന്റെ (National Science and Technology Entreprenuership Development Board, Govt of India) എല്ലാവിധ പിന്തുണയും ലഭിക്കുന്നുണ്ട്
ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് : http://Qkopy.xyz/gokdirect
Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close